ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സിനി മനോജ്

പ്രസിഡൻ്റ്

ജെറീഷ് ജെ. ഏഴാനിക്കാട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നീതു ജോസഫ്

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത്ത് ബേബി

ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമിത സാബു

ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മാത്യു കെ.ടി.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കില്‍ പരിധിയില്‍ കല്ലൂര്‍ക്കാട്, കുമാരമംഗലം വില്ലേജ്(ഭാഗികം) മഞ്ഞള്ളൂര്‍ വില്ലേജ്(ഭാഗികം) എന്നിവ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത്. 38.95 ച കി മീ വിസ്ത്രിതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ആയവന, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും കിഴക്ക് ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും, തെക്ക് മഞ്ഞള്ളൂര്‍ പഞ്ചായത്തും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും പടിഞ്ഞാറ് മഞ്ഞള്ളൂര്‍, ആയവന പഞ്ചായത്തുകളുമാണ്. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രദേശം കുമാരമംഗലം വില്ലേജില്‍ ഉള്‍പ്പെട്ടതായിരുന്നു. കുമാരമംഗലം വില്ലേജിന്‍റെ വേളൂര്‍കരയും, മഞ്ഞള്ളൂര്‍ വില്ലേജിന്റെ മഞ്ഞള്ളൂര്‍ കരയും, കല്ലൂര്‍ക്കാട് വില്ലേജും ഉള്‍പ്പെട്ട കല്ലൂര്‍ക്കാട് പഞ്ചായത്ത് 1953 -ല്‍ രൂപം കൊണ്ടു. കൊല്ലവര്‍ഷം 1089-ല്‍ നടന്ന വില്ലേജ് സെറ്റില്‍മെന്റ് കാലം വരെ ഈ പഞ്ചായത്ത് കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകള്‍ ബീജാവാപം ചെയ്തപ്പോള്‍ കല്ലൂര്‍ക്കാട് പഞ്ചായത്തും നിലവില്‍ വന്നു. 1953-ലാണ് ഈ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം