ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
താൽകാലിക ഡ്രൈവർ നിയമനം

June 17, 2026

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള താൽകാലിക ഡ്രൈവർ തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസം വരെ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത - STD VII / തത്തുല്യം & LMV ലൈസൻസ്, പ്രായപരിധി 18-41 (നിയമാനുസൃത ഇളവുകൾ ബാധകം) പ്രവർത്തി പരിചയം ഉള്ളവർ (അഭിമുഖ സമയത്ത് പ്രവർത്തി പരിചയം സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്). ഈ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർ എന്നിവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുടെ പകർപ്പ് സഹിതം 24/06/2026 തീയതി 04.00 പി.എം- ന് മുൻപായി അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.