താൽകാലിക ഡ്രൈവർ നിയമനം
June 17, 2026
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള താൽകാലിക ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസം വരെ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത - STD VII / തത്തുല്യം & LMV ലൈസൻസ്, പ്രായപരിധി 18-41 (നിയമാനുസൃത ഇളവുകൾ ബാധകം) പ്രവർത്തി പരിചയം ഉള്ളവർ (അഭിമുഖ സമയത്ത് പ്രവർത്തി പരിചയം സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്). ഈ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർ എന്നിവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുടെ പകർപ്പ് സഹിതം 24/06/2026 തീയതി 04.00 പി.എം- ന് മുൻപായി അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.